niyamasabha vandaism case
നിയമസഭ കൈയാങ്കളി: പ്രതികളുടെ വിടുതല്‍ ഹരജിക്കെതിരായ തടസ്സ ഹരജില്‍ ഇന്ന് വിധി
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന് ഹരജി നല്‍കിയത് ആറ് നേതാക്കള്‍
തിരുവനന്തപുരം| നിയമസഭ കൈയാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹരജിക്കെതിരെ സമര്‍പ്പിക്കപ്പെട്ട തടസ്സ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതി ഇന്ന് വിധി പറയും. ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെ 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയമസഭയില്‍ കൈയാങ്കളിയുണ്ടായത്.
പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ നല്‍കിയ ഹരജികളെ എതിര്‍ത്ത് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ കൈയാങ്കളി കേസില്‍ സുപ്രീം കോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയിട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിര്‍വാദം.





