Connect with us

Kerala

ഗുണ്ടാത്തലവന്‍ മരട് അനീഷിന് നേരെ ജയിലില്‍ വധശ്രമം

അക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ജയില്‍ ഉദ്യോഗസ്ഥനായ ബിനോയിക്കും പരുക്കേറ്റു.

Published

|

Last Updated

തൃശൂര്‍ |  വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിന് നേരെ വധശ്രമം. ബ്ലേഡ് കൊണ്ട് തലയിലും ശരീരത്തിലും മുറുവേല്‍പ്പിച്ചു. അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.രാവിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കവും മുന്‍ വൈരാഗ്യവുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

സഹതടവുകാരനായ അമ്പായത്തോട് സ്വദേശിയായ അഷ്റഫ് ഹുസൈനുമാണ് അനീഷിനെ ആക്രമിച്ചത്. അക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ജയില്‍ ഉദ്യോഗസ്ഥനായ ബിനോയിക്കും പരുക്കേറ്റു.

---- facebook comment plugin here -----

Latest