Connect with us

National

ആസാം യുവതി പെണ്‍കുഞ്ഞിനെ കുളത്തിലേക്ക് എറിഞ്ഞു

യുവതിയുടെ ആദ്യത്തെ കുട്ടി പെണ്‍കുഞ്ഞായിരുന്നുവെന്നും രണ്ടാമത്തേത് ആണ്‍കുഞ്ഞ് ആകാത്തതിനാല്‍ അമ്മ കടുത്ത നടപടികളിലേക്ക് നീങ്ങുകയായിരുന്നെന്ന് പൊലീസ്.

Published

|

Last Updated

സോണിത്പൂര്‍, അസം| അസമില്‍ അമ്മ പെണ്‍കുഞ്ഞിനെ കുളത്തിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. അസം-അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ സോണിത്പൂര്‍ ജില്ലയിലെ ബിശ്വനാഥ് സബ് ഡിവിഷനു കീഴിലുള്ള മഹാലക്ഷ്മി ബസ്തിയിലാണ് സംഭവം.

ഏപ്രില്‍ 24 ന് രാത്രി അമ്മ ജ്യോത്സ്ന ഖണ്ട്വാള്‍ തന്റെ കുഞ്ഞിനെ വീടിനടുത്തുള്ള കുളത്തില്‍ എറിയുകയായിരുന്നുവെന്ന് ബിശ്വനാഥ് ചാരിയാലി പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എസ് ഹജോവാരി പറഞ്ഞു. തുടര്‍ന്ന് ഇന്നലെ കുഞ്ഞിന്റെ മൃതദേഹം കുളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കൂടുതല്‍ അന്വേഷണത്തിനായി മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജ്യോത്സ്നയുടെ ആദ്യത്തെ കുട്ടി പെണ്‍കുഞ്ഞായിരുന്നുവെന്നും രണ്ടാമത്തേത് ആണ്‍കുഞ്ഞ് ആകാത്തതിനാല്‍ അമ്മ കടുത്ത നടപടികളിലേക്ക് നീങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജ്യോത്സ്ന ഖണ്ഡ്വാളിനെയും അവരുടെ ഭര്‍ത്താവ് മുകേഷ് ഖണ്ഡവാളിനെയും ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമപ്രകാരം ഞങ്ങള്‍ നടപടിയെടുക്കുമെന്ന് എസ് ഹജോവാരി കൂട്ടിച്ചേര്‍ത്തു