rahul gandhi
കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയെന്ന് അശോക് ഗെലോട്ട്
വെറും 31 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരത്തില്‍ എത്തിയതെന്ന കാര്യം മോദി മറക്കരുത്

ന്യൂഡല്‍ഹി | അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി ഗെലോട്ട് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാകരുത്. വെറും 31 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരത്തില്‍ എത്തിയത്. ബാക്കിയുള്ള 69 ശതമാനം വോട്ടുകളും അദ്ദേഹത്തിന് എതിരായിരുന്നു.
മോദിക്ക് ഒരിക്കലും 50 ശതമാനം വോട്ടുകള്‍ നേടാനാകില്ലെന്നും ഗെലോട്ട് പറഞ്ഞു.
---- facebook comment plugin here -----