asha worker attacked
വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ ആശാ വര്‍ക്കര്‍ക്കര്‍ക്ക് പരിക്ക്
കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സംഭവം

കോഴിക്കോട് | വൈദ്യപരിശോധനക്കായി എത്തിച്ച പ്രതി ആശാ വര്‍ക്കര്‍ക്കറെ ആക്രമിച്ചു. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുവന്ന അബ്ദുല്ല(44) എന്നയാളാണ് ആക്രമിച്ചത്.
ചെലവൂരില്‍ പരസ്യ മദ്യപാനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത ഇയാളെ പൊലീസ് ഫ്ളൈയിംഗ് സ്‌ക്വാഡ് വൈദ്യ പരിശോധനക്കായി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ ഒ പി കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആശാ വര്‍ക്കര്‍ പീടികപ്പറമ്പത്ത് ബിന്ദുവിനെ മര്‍ദ്ദിച്ചത്. ബിന്ദുവിന് മുഖത്ത് പരിക്കേറ്റിട്ടുണ്ട്.
---- facebook comment plugin here -----