National
കെജരിവാളിന്റെ അറസ്റ്റ്: ഇന്ത്യ സഖ്യത്തിന്റെ രാം ലീല റാലിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി
റാലിയിയിൽ ഇന്ത്യ സഖ്യത്തിലെ വിവിധ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കുമെന്ന് ആം ആദ്മി വൃത്തങ്ങൾ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ 2024 മാർച്ച് 29 വെള്ളിയാഴ്ച മുംബൈയിലെ ആസാദ് മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കളായ ഭായ് ജഗ്താപ്, വർഷ ഗെയ്‌ക്‌വാദ്, എഎപി നേതാവ് പ്രീതി മേനോൻ, മറ്റ് ഇന്ത്യൻ ബ്ലോക്ക് നേതാക്കൾ എന്നിവർ
ന്യൂഡൽഹി | മാർച്ച് 31ന് ഡൽഹി രാംലീല മൈതാനത്ത് റാലി സംഘടിപ്പിക്കുവാൻ ഇന്ത്യാ സംഘത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും പോലീസിൽ നിന്നും അനുമതി ലഭിച്ചു. ഡൽഹി മുഖ്യമന്ത്രിയും ഇന്ത്യ സഖ്യം നേതാവുമായ അരവിന്ദ് കെജരിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് റാലി. റാലിയിയിൽ ഇന്ത്യ സഖ്യത്തിലെ വിവിധ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കുമെന്ന് ആം ആദ്മി വൃത്തങ്ങൾ അറിയിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ, സമാജ്‍വാദി പാർട്ടി (എസ്പി) തലവൻ അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ റാലിയിൽ പങ്കെടുക്കും.
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മാർച്ച് 21നാണ് കെജരിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഡെൽഹി റോസ് അവന്യൂ കോടതി ഏപ്രിൽ ഒന്ന് വരെ അദ്ദേഹത്തെ ഇ ഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.