National
കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖക്ക് സമീപത്തു നിന്നും പാകിസ്ഥാന്‍ പൗരനെ പിടികൂടി സൈന്യം
രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപത്തു നിന്ന് കഴിഞ്ഞ ദിവസം അതിര്‍ത്തി സുരക്ഷാ സേന ഒരു പാകിസ്ഥാന്‍ റേഞ്ചറെ പിടികൂടിയിരുന്നു.

ശ്രീനഗര്‍|കശ്മീരിലെ പൂഞ്ചില്‍ ഇന്തോ-പാക് നിയന്ത്രണ രേഖക്ക് സമീപത്തു നിന്നും പാകിസ്ഥാന്‍ പൗരനെ പിടികൂടി ഇന്ത്യന്‍ സൈന്യം. പിടികൂടിയത് പാക് സൈനികനെയാണെന്നാണ് സൂചന. ഒരാളെ കസ്റ്റഡില്‍ എടുത്തതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപത്തു നിന്ന് കഴിഞ്ഞ ദിവസം അതിര്‍ത്തി സുരക്ഷാ സേന ഒരു പാകിസ്ഥാന്‍ റേഞ്ചറെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പൂഞ്ചില്‍ മറ്റൊരു പാകിസ്ഥാന്‍ പൗരന്‍ പിടിയിലായത്. പാക് പൗരന്‍ പിടിയിലായതോടെ സുരക്ഷാ സേന മേഖലയില്‍ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സൈന്യം അതീവ ജാഗ്രതയിലാണ്.