Connect with us

Kerala

അരിക്കൊമ്പന്‍: ഉത്തരവാദിത്തം കോടതി സര്‍ക്കാരിന്റെ തലയിലിട്ടെന്ന് മന്ത്രി ശശീന്ദ്രന്‍

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് കോടതിയുടെ നിലപാട്. പ്രശ്‌ന പരിഹാരത്തിന് പകരം കോടതി പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടു വക്കുകയാണ്.

Published

|

Last Updated

തിരുവനന്തപുരം | അരിക്കൊമ്പന്‍ വിഷയത്തില്‍ ഉത്തരവാദിത്തം കോടതി സര്‍ക്കാരിന്റെ തലയിലിട്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് കോടതിയുടെ നിലപാട്.

പ്രശ്‌ന പരിഹാരത്തിന് പകരം കോടതി പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടു വക്കുകയാണ്. ആനയെ കൂട്ടിലേക്ക് മാറ്റണം എന്നുതന്നെയാണ് സര്‍ക്കാരിന്റെ നിലപാട്.

നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

Latest