Connect with us

Ongoing News

അർജന്റീനക്ക് ജയം

എൽ സാൽവദോറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു

Published

|

Last Updated

ഫിലാഡൽഫിയ | സൗഹൃദ മത്സരത്തിൽ അർജന്റീനക്ക് മികച്ച ജയം. പരുക്കേറ്റ സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ലോക ചാമ്പ്യന്മാർ, എൽ സാൽവദോറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.

16ാം മിനുട്ടിൽ പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേരോ അർജന്റീനക്ക് ലീഡ് സമ്മാനിച്ചു. ഡി മരിയയെടുത്ത കോർണർ കിക്കിൽ നിന്നായിരുന്നു ഗോൾ. 42ാം മിനുട്ടിൽ എൻസോ ഫെർണാണ്ടസും 52ാം മിനുട്ടിൽ ജിയോവാനി ലോ സെൽസോയും ഗോൾ നേടി. 80 ശതമാനം പന്താധിപത്യം പുലർത്തിയ അർജന്റീന 24 ഷോട്ടുകൾ പായിച്ചു.

അവയിൽ 14ഉം ലക്ഷ്യത്തിലേക്കായിരുന്നു. എൽസാൽവദോറിന് പായിക്കാനായത് രണ്ട് ഷോട്ടുകൾ മാത്രം.മേജർ ലീഗ് സോക്കോറിൽ നാഷ്‌വില്ലെക്കെതിരായ മത്സരത്തിനിടെയാണ് ഇന്റർ മിയാമി താരമായ മെസ്സിക്ക് പരുക്കേറ്റത്. തുടർന്ന് എൽ സാൽവദോറിനും അടുത്ത ആഴ്ച കോസ്റ്റാറിക്കക്കുമെതിരായ മത്സരത്തിൽ നിന്നും താരം പുറത്തായി.

---- facebook comment plugin here -----

Latest