Educational News
ഭാരത് ഡൈനാമിക്സിൽ അപ്രന്റിസ്ഷിപ്പ്
ഐ ടി ഐക്കാർക്ക് അപേക്ഷിക്കാം. 156 ഒഴിവുകളുണ്ട്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിൽ വിവിധ ട്രേഡുകളിലായി അപ്രന്റിസ്ഷിപ്പിന് അവസരം. ഐ ടി ഐക്കാർക്ക് അപേക്ഷിക്കാം. 156 ഒഴിവുകളുണ്ട്. ഹൈദരാബാദിലെ കാഞ്ചൻബാഗ് യൂനിറ്റിലാണ് പരിശീലനം.
ട്രേഡുകൾ
ഫിറ്റർ- 60, ഇലക്ട്രീഷ്യൻ-പത്ത്, ഇലക്ട്രോണിക്‌സ് മെക്കാനിക്- 30, മെഷീനിസ്റ്റ്-15, മെഷീനിസ്റ്റ് ഗ്രൈൻഡർ- രണ്ട്, മെക്കാനിക് ഡീസൽ- അഞ്ച്, മെക്കാനിക് (റെഫ്രിജറഷേൻ ആൻഡ് എ സി)- അഞ്ച്, ടർണർ-15, വെൽഡർ- നാല്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമാനുസൃത സ്റ്റൈപെൻഡ് നൽകും.
യോഗ്യത
പത്താം ക്ലാസ്സ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐയുമാണ് യോഗ്യത. ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും അപേക്ഷിക്കാനാകില്ല. ഈ മാസം എട്ടിന് 14-30 വയസ്സ്. പത്താംക്ലാസ്സ്, ഐ ടി ഐ മാർക്കുകളുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാകും തിരഞ്ഞെടുക്കുക. അപ്രന്റിസ്ഷിപ്പ് പോർട്ടലായ www.apprenticeshipindia.gov.inൽ രജിസ്റ്റർ ചെയ്യണം.
തുടർന്ന് ഓൺലൈൻ രജിസ്‌ട്രേഷന്റെ പകർപ്പും വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മറ്റ് രേഖകളും തപാലിൽ അയക്കണം.ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം എട്ട്. തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 12.




