National
സുപ്രീം കോടതി ജഡ്ജി നിയമനം: കൊളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു
സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടാല്‍ ജസ്റ്റിസ് നാഗരത്‌ന ഇന്ത്യയുടെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആകും.
ന്യൂഡല്‍ഹി | സുപ്രീം കോടതി ജഡ്ജി നിയമനത്തില്‍ കൊളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഒമ്പത് ജഡ്ജിമാരുടെ നിയമനത്തിനുള്ള ശിപാര്‍ശ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചു.
കേരള ഹൈക്കോടതി ജഡ്ജി സി ടി രവികുമാറും കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി വി നാഗരത്‌ന ഉള്‍പ്പെടെയുള്ള മൂന്നു വനിതാ ജഡ്ജിമാരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടാല്‍ ജസ്റ്റിസ് നാഗരത്‌ന ഇന്ത്യയുടെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആകും.
ഇതാദ്യമായാണ് ഒന്‍പത് പേരെ ഒരുമിച്ച് ശിപാര്‍ശ ചെയ്യുന്നതും കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിക്കുന്നതും.മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായ പി എസ് നരസിംഹ, ജസ്റ്റിസ് ശ്രീനിനാസ് ഓക, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.





