Connect with us

Kerala

നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ

തുടർച്ചയായി 11 മോഷണങ്ങൾ നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് പറഞ്ഞു

Published

|

Last Updated

പെരുമ്പാവൂർ | നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ. മൂവാറ്റുപുഴ തട്ടുപറമ്പ ചക്കുങ്ങൽ വീട്ടിൽ നൗഷാദിനെയാണ് (45) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ 10-ന് കുറുപ്പംപടി സ്റ്റേഷൻ പരിധിയിലെ ഒരു വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറി സിസിടിവിയും ക്യാമറയും മോഷ്ടിച്ചു.

അന്നേ ദിവസം തന്നെ പുല്ലുവഴി ജയകേരളം സ്‌കൂളിന് സമീപമുള്ള വീട് തകർത്തു അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ തൂക്കംവരുന്ന മോതിരം കവർന്നു. മൂവാറ്റുപുഴ, അങ്കമാലി, ആലുവ, ചെങ്ങമനാട്, നെടുമ്പാശ്ശേരി, എറണാകുളം സൗത്ത്, നോർത്ത് തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ ആളില്ലാത്ത വീടുകൾ പൊളിച്ച് അകത്ത് കയറി സ്വർണവും പണവും മോഷണം നടത്തിയിട്ടുണ്ട്. തുടർച്ചയായി 11 മോഷണങ്ങൾ നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് പറഞ്ഞു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. കളവ് നടന്ന അഞ്ചു ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തിനായി.

---- facebook comment plugin here -----

Latest