Connect with us

Kerala

മന്ത്രി വീണ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴക്കേസ്; അഖില്‍ സജീവനെയും ലെനിനെയും പ്രതി ചേര്‍ത്തു

വഞ്ചനാക്കുറ്റം ആള്‍മാറാട്ടം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്

Published

|

Last Updated

തിരുവനന്തപുരം |  ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമനക്കോഴക്കേസില്‍ പത്തനംതിട്ട സ്വേദശി അഖില്‍ സജീവനെയും കോഴിക്കോട് സ്വദേശി ലെനിനെയും പോലീസ് പ്രതി ചേര്‍ത്തു. ഇരുവരും തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. കന്റോണ്‍മെന്റ് പോലീസ് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.വഞ്ചനാക്കുറ്റം ആള്‍മാറാട്ടം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്

നിയമത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുവരുടെയും അക്കൗണ്ടില്‍ പണമെത്തിയതായി കന്റോണ്‍മെന്റ് പോലീസ് കണ്ടെത്തി. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.മലപ്പുറം സ്വദേശിയായ ഹരിദാസനാണ് പരാതിക്കാരന്‍. മരുമകളുടെ ഡോക്ടര്‍ നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നാണ് ഹരിദാസന്റെ ആരോപണം. നിയമനത്തിനായി 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ നിര്‍മ്മിച്ചാണ് സന്ദേശമയച്ചിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു

 

 

---- facebook comment plugin here -----

Latest