Connect with us

Kerala

18 വയസിന് മുകളിലുള്ള 82 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യം; സംസ്ഥാനത്തിന് ആശ്വാസമായി സെറോ സര്‍വേ ഫലം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തിന് ആശ്വാസവുമായി സെറോ സര്‍വേ ഫലം. സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 82 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യമുണ്ടെന്നാണ് വിവരം. അതിനിടെ, വാക്‌സിനെടുത്തവരിലെ പാര്‍ശ്വഫലങ്ങള്‍ പഠിക്കാന്‍ സംസ്ഥാനം നടപടി തുടങ്ങി. സെറോ സര്‍വേയുടെ ഭാഗമായി സംസ്ഥാനത്തെ 30,000 പേരില്‍ നിന്നെടുത്ത സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 82 ശതമാനത്തിലധികമാണ് പ്രതിരോധ ആന്റിബോഡിയെന്നാണ് വിവരം.

മേയ് മാസത്തില്‍ ഐ സി എം ആര്‍ നടത്തിയ പഠനത്തില്‍ ഇത് 42.7 ശതമാനമായിരുന്നു. 92.8 ശതമാനമാണ് സംസ്ഥാനത്ത് ഇപ്പോള്‍ വാക്‌സിനേഷന്‍ ആദ്യഡോസ് നിരക്ക്. എന്നാല്‍ കുട്ടികളിലെ ആന്റിബോഡി നിരക്ക് 40 ശതമാനമാണ്. ഇവരിലേക്ക് വാക്‌സിനെത്തിയിട്ടില്ലാത്തതിനാല്‍ ഇത് രോഗം വന്നു പോയതിലൂടെ മാത്രം ഉണ്ടായതാണ്. കുട്ടികളിലേക്ക് കാര്യമായി വ്യാപനം ഇപ്പോഴുമുണ്ടായിട്ടില്ല.

 

 

---- facebook comment plugin here -----

Latest