quits congress
കോണ്‍ഗ്രസില്‍ ഒരു ദേശീയ നേതാവ് കൂടി പാര്‍ട്ടി വിട്ടു; ബി ജെ പിയിൽ ചേർന്നു
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്ന കോണ്‍ഗ്രസിന് ആര്‍ പി എന്‍ സിംഗിന്റെ പാര്‍ട്ടി വിടല്‍ തിരിച്ചടിയാണ്

ന്യൂഡല്‍ഹി | അഞ്ച് നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി ഒരു കൊഴിഞ്ഞു പോക്കുകൂടി. മുന്‍ കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി പാര്‍ട്ടി എം എല്‍ എയുമായിരുന്ന ആര്‍ പി എന്‍ സിംഗാണ് പാര്‍ട്ടി വിട്ടത്. രാജിവെച്ച് വൈകാതെ ബി ജെ പിയില്‍ ചേർന്നു.
ഝാര്‍ഘണ്ഡിന്റെ ചുമതലയുണ്ടായിരുന്ന നേതാവാണ് ആര്‍ പി എന്‍ സിംഗ്. കുശിനഗറിലെ സൈന്ത്വാര്‍ രാജകുടുംബാംഗമാണ് ഇദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ പദ്രുവാനയില്‍ നിന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ബി ജെ പിയില്‍ ചേരുകയാണെങ്കില്‍ ഇവിടെ നിന്ന് തന്നെ ബി ജെ പി വിട്ട് എസ് പിയില്‍ ചേര്‍ന്ന സ്വാമി പ്രസാദ് മൗര്യക്ക് എതിരായി മത്സരിച്ചേക്കും എന്നാണ് കരുതുന്നത്.
1996 മുതല്‍ 2009 വരെ പദ്രുവാനയില്‍ നിന്നും എം എല്‍ എയായിരുന്നു. ഇദ്ദേഹത്തിന്റ അച്ഛനും ഇതേ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിനെ ഏറക്കാലം പ്രതിനിധീകരിച്ചിട്ടുണ്ട്. 2009 ല്‍ ലോകസഭയിലെത്തിയ ഇദ്ദേഹം കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്നു. എന്നാല്‍, അടുത്ത തലണ ബി ജെ പിയിലെ രാജേഷ് പാണ്ഡയോട് പരാജയപ്പെടുകയായിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്ന കോണ്‍ഗ്രസിന് ആര്‍ പി എന്‍ സിംഗിന്റെ പാര്‍ട്ടി വിടല്‍ വന്‍ നഷ്ടമാണ്.
ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും കോണ്‍ഗ്രസ് എന്നത് മാറ്റി രാജ്യമാണ് എന്നും പ്രഥമ പരിഗണനയെന്ന് അദ്ദേഹം ബയോ മാറ്റി. നേരത്തെ രാഹുലിന്റെ ഏറ്റവും അടുത്ത നേതാവായിരുന്ന ജിതിന്‍ പ്രസാദയും യു പിയില്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. തുടര്‍ന്ന് ബി ജെ പിയില്‍ എത്തിയ ഇദ്ദേഹം യോഗി മന്ത്രി സഭയില്‍ മന്ത്രിയായിരുന്നു.