Kerala
തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; ഗുണ്ടാ നേതാവിനെ പോലീസ് വെടിവച്ചുകൊന്നു
ബി എസ് പി നേതാവ് ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തിരുവേങ്കടത്തെയാണ് പോലീസ് വെടിവച്ചു കൊന്നത്.

ചെന്നൈ | തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. ബി എസ് പി നേതാവ് ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗുണ്ടാ നേതാവ് തിരുവേങ്കടത്തെ പോലീസ് വെടിവച്ചു കൊന്നു.
തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് വെടിവെപ്പുണ്ടായത്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ക്കേണ്ടി വന്നതെന്ന് പോലീസ് പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ തമിഴ്‌നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലയാണിത്.
---- facebook comment plugin here -----