Connect with us

MSF ISSSUE

പി കെ നവാസിനെതിരെ ലീഗ് നേതൃത്വത്തിന് വീണ്ടും പരാതി

വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തിന് കൈമാറി

Published

|

Last Updated

മലപ്പുറം | എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തിന് കൈമാറിയതായി പരാതി. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് വഴിമുക്കാണ് ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് 3000 വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൈമാറിയെന്നും ഇക്കാര്യത്തില്‍ പരിശോധിച്ച് നടപടി വേണമെന്നുമാണ് പരാതിയിലുള്ളത്.

നേരത്തെ ഹരിത വിഷയത്തിലും ആരോപണ വിധേയനായിരുന്നു പി കെ നാവസ്. ഹരിത മുന്‍ഭാരവാഹികള്‍ നല്‍കിയ അധിക്ഷേപ പരാതിയില്‍ പി കെ നവാസിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പാര്‍ട്ടി സ്വീകരിച്ചത്. പരാതി നല്‍കിയ ഹരിത ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും നവാസിനെ സംരക്ഷിക്കുകയുമായിരുന്നു പാര്‍ട്ടി ചെയ്തത്. ഇത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഹരിത വിഷയത്തില്‍ നവാസിനെ സംരക്ഷിച്ച നിലപാടിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റെ ഫോണ്‍ കോളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതി ഉയര്‍ന്നിരിക്കുന്നത്.

 

Latest