Connect with us

asian games 2023

ഷൂട്ടിംഗില്‍ ഇന്ത്യക്ക് ഒരു വെങ്കലം കൂടി; മെഡല്‍ നേട്ടം ഒമ്പത് ആയി

പത്ത് മീറ്റര്‍ എയര്‍ റൈഫിൾ വ്യക്തിഗത ഇനത്തിൽ ഐശ്വരി പ്രതാപ് സിംഗ് ആണ് വെങ്കലം നേടിയത്.

Published

|

Last Updated

വാംഗ് ചൗ | ഏഷ്യന്‍ ഗെയിംസിലെ ഷൂട്ടിംഗില്‍ ഇന്ത്യക്ക് വെങ്കലം കൂടി. പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിൾ വ്യക്തിഗത ഇനത്തിൽ ഐശ്വരി പ്രതാപ് സിംഗ് ആണ് വെങ്കലം നേടിയത്. ഇന്ന് രാവിലെ ഐശ്വരി ഉള്‍പ്പെട്ട ടീം ഇതേ ഇനത്തില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു.

വ്യക്തിഗത ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ രുദ്രാങ്ക്ഷ് പാട്ടീല്‍ നാലാമതായി ഫിനിഷ് ചെയ്തു. അതിനിടെ, തുഴച്ചിലില്‍ ഒരു വെങ്കലം കൂടി ഇന്ത്യന്‍ ടീം നേടി. ക്വാഡ്രപ്ള്‍ സ്‌കള്‍സ് ഇനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്.

സത്‌നം സിംഗ്, പര്‍മീന്ദര്‍ സിംഗ്, സുഖ്മീത്, ജകര്‍ ഖാന്‍ എന്നിവരാണ് ടീമിലുണ്ടായിരുന്നത്. പുരുഷന്മാരുടെ 100 മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്കില്‍ ലികിത് സെല്‍വരാജ് ഫൈനലിലെത്തി.

Latest