Connect with us

Qatar World Cup 2022

മറ്റൊരു ആഫ്രിക്കൻ ടീം കൂടി പ്രിക്വാർട്ടറിൽ; ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോ

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മൊറോക്കോയുടെ ജയം.

Published

|

Last Updated

ദോഹ | കാനഡക്കെതിരെ ആധികാരിക ജയം നേടി ഖത്വര്‍ ലോകകപ്പ് പ്രിക്വാര്‍ട്ടറില്‍ പ്രവേശിച്ച് മൊറോക്കോ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മൊറോക്കോയുടെ ജയം. ഇതോടെ സെനഗലിന് ശേഷം പ്രിക്വാര്‍ട്ടര്‍ പ്രവേശം നേടുന്ന രണ്ടാം ആഫ്രിക്കന്‍ രാജ്യമായിരിക്കുകയാണ് മൊറോക്കോ. ഏഴ് പോയിൻ്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മൊറോക്കോയുടെ പ്രിക്വാർട്ടർ പ്രവേശം. കഴിഞ്ഞ ലോകകപ്പിലെ റണ്ണർഅപ്പ് ക്രൊയേഷ്യയും ലോക രണ്ടാം റാങ്കുകാരായ ബെൽജിയവും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നാണ് മൊറോക്കോയുടെ ചരിത്ര നേട്ടം.

ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍ ഉറപ്പിക്കാന്‍ മൊറോക്കോക്ക് സാധിച്ചു. കളി തുടങ്ങി നാലാം മിനുട്ടിലായിരുന്നു ആദ്യ വലകുലുക്കല്‍. ഹക്കിം സിയേക്കിന്റെ ഇടങ്കാലനടിയിലാണ് മൊറോക്കോ ആദ്യ ഗോള്‍ നേടിയത്. 23ാം മിനുട്ടിലായിരുന്നു മൊറോക്കോയുടെ രണ്ടാം ഗോള്‍. അശ്‌റഫ് ഹകീമിയുടെ ത്രൂബോള്‍ യൂസുഫുന്നസിരി കാനഡയുടെ വലയിലാക്കുകയായിരുന്നു.

കാനഡയുടെ ആശ്വാസ ഗോള്‍ മൊറോക്കോ താരത്തിന്റെ കാലില്‍ നിന്നുതന്നെയാണ് പിറന്നത്. 40ാം മിനുട്ടില്‍ നായിഫ് അഗ്വെര്‍ദ് ആണ് സെല്‍ഫ് ഗോളടിച്ചത്. ഒരു പോയിൻ്റ് പോലും നേടാനാകാതെ സംപൂജ്യരായാണ് കാനഡ മടങ്ങുന്നത്.

Latest