Connect with us

Kerala

കടമക്കുടി ഭൂമിയിലെ ഏറ്റവും മനോഹര ഗ്രാമമെന്ന് ആനന്ദ് മഹീന്ദ്ര; എപ്പോഴും സ്വാഗതമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പിനൊപ്പം കടമക്കുടിയുടെ സൗന്ദര്യം ദൃശ്യമാകുന്ന വിഡിയോ കൂടി ആനന്ദ് മഹീന്ദ്ര പങ്കുവെച്ചു

Published

|

Last Updated

കൊച്ചി \  എറണാകുളത്തെ കടമക്കുടി ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമമെന്ന് പ്രശംസിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പിനൊപ്പം കടമക്കുടിയുടെ സൗന്ദര്യം ദൃശ്യമാകുന്ന വിഡിയോ കൂടി ആനന്ദ് മഹീന്ദ്ര പങ്കുവെച്ചു.

ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളില്‍പ്പെടുന്നതാണ് കടമക്കുടി. ഡിസംബറില്‍ കൊച്ചിയിലേക്ക് നടത്തുന്ന ബിസിനസ് യാത്രയ്ക്കിടെ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണിത്. ഈ ഡിസംബറിലെ തന്റെ ബക്കറ്റ് ലിസ്റ്റില്‍ ഈ സ്ഥലം ഉള്‍പ്പെടുന്നുണ്ട്. കൊച്ചിയില്‍ നിന്ന് അരമണിക്കൂര്‍ യാത്ര മാത്രം- ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചു. ഒപ്പം ‘എര്‍ത്ത് വാണ്ടറര്‍’ എന്ന പേജില്‍ ‘ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍’ എന്ന ടാഗ് ലൈന്‍ ചേര്‍ത്തു പ്രസിദ്ധീകരിച്ച വിഡിയോയും പങ്കുവെച്ചു.

ഇതിന് പിന്നാലെ ആനന്ദ് മഹീന്ദ്രക്ക് മറുപടി കുറിപ്പുമായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ എത്തി. അവിശ്വസനീയമായ ചാരുതകളുടെയും അനുഭവങ്ങളുടെയും നാട്ടിലേക്ക് എപ്പോഴും സ്വാഗതം ആനന്ദ് ജി. കടമക്കുടിയില്‍ നിങ്ങള്‍ക്കായി ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് സംസ്ഥാന വിനോദ സഞ്ചാര ഗ്രൂപ്പിന് ഒരു പദവിയായിരിക്കും- ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്ത് മുഹമ്മദ് റിയാസ് കുറിച്ചു.

---- facebook comment plugin here -----

Latest