rape case
ന്യൂഡല്‍ഹിയില്‍ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി
പ്രതി പ്രായപൂര്‍ത്തിയായ ആളാണോ എന്നു വ്യക്തമല്ലെന്നും പോലീസ്

ന്യൂഡല്‍ഹി | രാജ്യതലസ്ഥാനത്ത് എട്ടു വയസുകാരി ബലാത്സംഗത്തിനിരയായി. ഡല്‍ഹി ഗുരു ഗ്രാമിലാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടുമെന്നും പോലീസ് അറി യിച്ചു. പ്രതി പ്രായപൂര്‍ത്തിയായ ആളാണോ എന്നു വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
ഇവര്‍ താമസിക്കുന്ന കെട്ടിടത്തിലെ ഒരു ആണ്‍കുട്ടി തന്റെ മകളെ ടെറസിലേക്കു കൂട്ടിക്കൊ ണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണു കുട്ടിയുടെ അമ്മ പോലീസിനോടു പറഞ്ഞത്.
തിങ്കളാഴ്ച വൈകുന്നേരം മകള്‍ രക്തം പുരണ്ട വസ്ത്രങ്ങളുമായി കരഞ്ഞുകൊണ്ടു വീട്ടിലേക്ക് എത്തുകയായിരുന്നെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു. പ്രതിക്കെതിരെ സെക്ടര്‍-51 പോലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു
---- facebook comment plugin here -----