National
ഡല്‍ഹിയില്‍ ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ചുട്ടുകൊല്ലാന്‍ ശ്രമം
ഭര്‍ത്താവും കുടുംബവും ചേര്‍ന്നാണ് യുവതിയെ തീ കൊളുത്തിയത്

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ ബവാനയില്‍ ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഭര്‍ത്താവും കുടുംബവും ചേര്‍ന്നാണ് തീ കൊളുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ പോലീസിന് നോട്ടീസ് അയച്ചു. എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും എന്തുകൊണ്ടാണ് വീട്ടുകാരെ അറസ്റ്റ് ചെയ്യാത്തതെന്നും കമ്മീഷന്‍ പോലീസിനോട് ചോദിച്ചു. യുവതിക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ മാലിവാള്‍ ആവശ്യപ്പെട്ടു.
---- facebook comment plugin here -----