Connect with us

കേരളം സുരക്ഷിതമല്ലെന്നു സൂചിപ്പിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് അമിത് ഷായുടെ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം.
‘നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതല്‍ ഒന്നും ഞാന്‍ പറയേണ്ടല്ലോ. ‘കര്‍ണാടക സുരക്ഷിതമാകാന്‍ ബിജെപി തുടരണമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. മോദിയുടെ നേതൃത്വത്തില്‍, ഒരു ബിജെപി സംസ്ഥാന സര്‍ക്കാരിന് മാത്രമേ കര്‍ണാടകത്തെ സുരക്ഷിതമാക്കി നിലനിര്‍ത്താനാകൂവെന്നും അമിത് ഷാ പറഞ്ഞിരുന്നു.

വീഡിയോ കാണാം

Latest