Kuwait
കുവൈത്ത് പ്രവാസികളുടെ പുതിയ താമസ നിയമത്തിന് അംഗീകാരം നല്‍കി അമീരീ ഉത്തരവ്
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പുതിയ നിയമം പ്രാബല്യത്തിലാകും.
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പുതിയ നിയമം പ്രാബല്യത്തിലാകും. ഗാര്‍ഹിക വിസയില്‍ ജോലിചെയ്യുന്നവര്‍നാല് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് കഴിയാന്‍ പാടില്ല. പ്രത്യേക സാഹചര്യങ്ങളില്‍ ഇതിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് മുന്‍ കൂട്ടി അനുമതി നേടണം. നേരത്തെ ഇത് ആറു മാസം ആയിരുന്നു. വിദേശികളുടെ താമസരേഖ കാലാവധി ഇനിമുതല്‍ പരമാവധി 5വര്‍ഷം ആയിരിക്കും.
നിക്ഷേപകവിസയില്‍ ഉള്ളവര്‍ക്ക് പത്ത് വര്‍ഷം വരെ താമസരേഖ അനുവദിക്കും.വിദേശികള്‍ക്ക് കുഞ്ഞ് ജനിച്ചാല്‍ എത്രയും പെട്ടന്ന് ബന്ധപ്പെട്ട മന്ത്രാലയത്തില്‍ രെജിസ്റ്ററേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. അല്ലാത്തപക്ഷം നാല് മാസത്തിനകം രാജ്യത്ത് നിന്ന് പുറത്ത് പോകണം. സന്ദര്‍ഷക വിസയുടെ കാലാവധി പരമാവധി മൂന്ന് മാസം ആയിരിക്കും. സന്ദര്‍ഷക വിസയുടെ കാലാവധി കഴിയുന്ന മുറക്ക് സന്ദര്‍ഷകര്‍ രാജ്യം വിടണം. ഗാര്‍ഹിക തൊഴിലാളി ജോലിയില്‍ നിന്ന് വിരമിച്ച് 2ആഴ്ചക്കകം സ്‌പോണ്‍സര്‍ ആഭ്യന്തര മന്ത്രാലയത്തിന് വിവരം നല്‍കണം.വിസകച്ചവടം നടത്തുന്നവര്‍ക്കെതിരെ ശക്തമായ പിഴയും ജയില്‍ ശിക്ഷയും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ നിയമത്തില്‍ ഉള്‍പ്പെടുന്നു.
താമസ രേഖ കാലാവധി കഴിഞ്ഞവരെയോ സ്വന്തം സ്‌പോണ്‍സര്‍ ഷിപ്പില്‍ അല്ലാത്തവരെയോ ജോലിയില്‍ നിയമിച്ചാല്‍ കര്‍ശന നടപടികളുണ്ടാവും. താമസരേഖ കാലാവധി കഴിഞ്ഞവര്‍ക്ക് താമസ സൗകര്യം നല്‍കുന്നവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കും. ജോലിയോ മറ്റു വരുമാന മാര്‍ഗങ്ങളോ ഇല്ലാത്തവരെ അവര്‍ക്ക് സാധുവായ താമസ രേഖ ഉണ്ടെങ്കിലും രാജ്യത്ത് നിന്നും നാട് കടത്തുന്നതാണ്. ഇവരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് വരുന്ന മുഴുവന്‍ ചെലവുകളും സ്‌പോണ്‍സര്‍ വഹിക്കണം എന്നുമാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.