Connect with us

us arm to ukraine

യുക്രൈന് വിവാദ ആയുധം നല്‍കാന്‍ അമേരിക്ക; അപലപിച്ച് റഷ്യ

യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ യുക്രൈന്‍ സന്ദര്‍ശനത്തിനിടെയാണ് ആയുധ ഇടപാട് പ്രഖ്യാപിച്ചത്.

Published

|

Last Updated

വാഷിംഗ്ടണ്‍/ കീവ്/ മോസ്‌കോ | ഏറെ വിവാദമായ ആയുധങ്ങള്‍ യുക്രൈന് കൈമാറാന്‍ അമേരിക്കയുടെ തീരുമാനം. നിര്‍വീര്യമാക്കിയ യുറേനിയം ടാങ്ക് ഷെല്ലുകളാണ് യുക്രൈന് നല്‍കുന്നത്. ഒരു ബില്യന്‍ ഡോളറിന്റെ ആയുധ ഇടപാടിന്റെ ഭാഗമായാണിത്.

സാധാരണ കവചിത ടാങ്കിനെ പിളര്‍ക്കാന്‍ ശേഷിയുള്ള ഷെല്ലുകളോട് കൂടിയ യു എസ് അബ്രാംസ് ടാങ്കുകള്‍ യുദ്ധമുഖത്ത് എത്തുന്നതിനെ റഷ്യ അപലപിച്ചു. നിര്‍വീര്യമാക്കിയ യുറേനിയം ഉപയോഗിച്ചാണ് ഷെല്ലുകള്‍ ഉപയോഗിക്കുന്നത്. അധിക അണുവികിരണ പദാര്‍ഥവും ഒഴിവാക്കിയ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഉപോത്പന്നമാണ് നിര്‍വീര്യമാക്കിയ യുറേനിയം.

യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ യുക്രൈന്‍ സന്ദര്‍ശനത്തിനിടെയാണ് ആയുധ ഇടപാട് പ്രഖ്യാപിച്ചത്. 120എംഎം യുറേനിയം ഷെല്ലുകള്‍ എം1 അബ്രാംസ് ടാങ്കുകള്‍ക്കുള്ളതാണ്. ഈ വര്‍ഷം ഇത് യുക്രൈന് ലഭിക്കും. കഴിഞ്ഞ രാത്രി, റഷ്യന്‍ നഗരമായ മോസ്‌കോക്ക് സമീപമുള്ള റോസ്‌തോവ്-ഓണ്‍-ഡോണില്‍ ഡ്രോണ്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് യുക്രൈന്‍ നടത്തിയതാണെന്ന് റഷ്യ പറയുന്നു.