Connect with us

National

ആംബുലന്‍സില്‍ പാദരക്ഷകള്‍ കയറ്റി; ഡ്രൈവറെ പിരിച്ചുവിട്ടു

ആശുപത്രി അധികൃതരാണ് ഈ കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

Published

|

Last Updated

ജയ്പ്പൂര്‍| ആംബുലന്‍സില്‍ ഷൂ കയറ്റിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറെ പുറത്താക്കി. ജയ്പൂരില്‍ നിന്ന് ദൗസയിലേക്ക് പാദരക്ഷകള്‍ കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് ദൗസ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് നീക്കം ചെയ്തത്.

ആശുപത്രി അധികൃതരാണ് ഈ കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഒരു എന്‍ജിഒ നിയോഗിച്ച ആംബുലന്‍സ് ഡ്രൈവറെ തങ്ങള്‍ നീക്കം ചെയ്തുവെന്നും വിഷയം അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയാല്‍ ഉടനെ നടപടിയെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

 

Latest