Connect with us

cow ambulance

ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്ക് ആംബുലന്‍സ്; ഡിസംബറില്‍ പ്രവര്‍ത്തന സജ്ജമാവും

515 ആംബുലന്‍സുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്

Published

|

Last Updated

മഥുര | ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാറിന്റെ പശുക്കള്‍ക്കുള്ള ആംബുലന്‍സ് പദ്ധതി ഡിസംബറോടെ പ്രവര്‍ത്തന സജ്ജമാവുമെന്ന് സംസ്ഥാന മൃഗ സംരക്ഷണ- ക്ഷീര വികസന- ഫിഷറീസ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി അറിയിച്ചു. പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണ സജ്ജമാണ്. ഗുരുതര രോഗങ്ങള്‍ നേരിടുന്ന പശുക്കള്‍ക്കായി ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്ന ആദ്യത്തെ സംസ്ഥാനമാവും ഇതോടെ ഉത്തര്‍പ്രദേശ് എന്നും അദ്ദേഹം അറിയിച്ചു. 515 ആംബുലന്‍സുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.

സൗകര്യം ആവശ്യപ്പെടുന്നവര്‍ക്ക് 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ ഒരു വെറ്റിനെറി ഡോക്ടറും രണ്ട് സഹായികളും അടങ്ങുന്ന സംഘം ഉടന്‍ തന്നെ സ്ഥലത്ത് എത്തിച്ചേരുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി ലക്‌നോയില്‍ കോള്‍ സെന്റര്‍ ഒരുക്കും.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആണ് അലഞ്ഞുതിരിയുന്ന പശുക്കള്‍ക്ക് ഷെല്‍റ്റര്‍ നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചത്. മുന്‍ സര്‍ക്കാറുകള്‍ ഒന്നും ഇത്തരിത്തിലൊരു നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.