Connect with us

fact check

മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ അമരീന്ദര്‍ സിംഗ് ബി ജെ പിയിലേക്കോ?

അമരീന്ദര്‍ സിംഗ്- അമിത് ഷാ കൂടിക്കാഴ്ച നടന്നുവെന്നത് സത്യമാണ്. എന്നാല്‍,

Published

|

Last Updated

കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബി ജെ പിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാണ്. ബി ജെ പിയില്‍ ചേരുന്നതിന് മുമ്പായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രചാരണം. ഇതിലെ സത്യാവസ്ഥയറിയാം:

പ്രചാരണം : ബി ജെ പി മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ബി ജെ പിയില്‍ ചേരുന്നത് സംബന്ധിച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ചര്‍ച്ച നടത്തി. ബി ജെ പിയില്‍ ചേര്‍ന്നുവെന്ന പ്രഖ്യാപനം ഉടനെയുണ്ടാകും. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പുറത്തുനിന്ന് ആരും വേണ്ടതില്ല, നേതാക്കള്‍ തന്നെ ധാരാളം (സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുറിപ്പുകളില്‍ നിന്ന്).

യാഥാര്‍ഥ്യം : അമരീന്ദര്‍ സിംഗ്- അമിത് ഷാ കൂടിക്കാഴ്ച നടന്നുവെന്നത് സത്യമാണ്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷമായിരുന്നില്ല ആ കൂടിക്കാഴ്ച; ബി ജെ പിയില്‍ ചേരാനുമായിരുന്നില്ല. 2019 ജൂണില്‍ പഞ്ചാബ് മുഖ്യമന്ത്രിയായിരിക്കെയാണ് അമിത് ഷായുമായി അദ്ദേഹം ഔദ്യോഗിക കാര്യങ്ങള്‍ക്കായി കൂടിക്കാഴ്ച നടത്തിയത്. കര്‍താര്‍പൂര്‍ ഇടനാഴി, ദേശീയ മയക്കുമരുന്ന് നയം എന്നിവ ചര്‍ച്ച ചെയ്യാനായിരുന്നു ഈ കൂടിക്കാഴ്ച. ഇതാണ് സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുന്നത്.

---- facebook comment plugin here -----

Latest