Connect with us

alif meem award

അലിഫ് മീം പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്

'അല്‍ അമീന്‍' എന്ന കവിതക്കാണ് അവാര്‍ഡ്.

Published

|

Last Updated

നോളജ് സിറ്റി | മീം കവിയരങ്ങിന്റെ ഭാഗമായി മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ് സയന്‍സ് (വിറാസ്) ഏര്‍പ്പെടുത്തുന്ന മൂന്നാമത് അലിഫ്- മീം കവിതാ പുരസ്‌കാരം കവി ആലങ്കോട് ലീലാ കൃഷ്ണന്. ‘അല്‍ അമീന്‍’ എന്ന കവിതക്കാണ് അവാര്‍ഡ്. വീരാന്‍ കുട്ടി, കെ ഇ എന്‍, കെ ടി സൂപ്പി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മുഹമ്മദ് നബിയുടെ ബാല്യം, യൗവനം, സ്വഭാവ വൈശിഷ്ട്യങ്ങള്‍, വ്യക്തി ജീവിതം തുടങ്ങി വ്യത്യസ്ത മേഖലകളെ പ്രമേയമാക്കി എഴുതിയ കവിതകളില്‍ നിന്നും തിരഞ്ഞെടുത്ത മികച്ച കവിതക്കാണ് അവാര്‍ഡ് നല്‍കുന്നത്.

ശനി, ഞായര്‍ ദിവസങ്ങളില്‍ നോളജ് സിറ്റിയില്‍ നടക്കുന്ന മീം കവിയരങ്ങില്‍ മര്‍കസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിക്കും. മലയാളം, കന്നഡ, തമിഴ് ഭാഷകളിലായി 100 കവികള്‍ മീം കവിയരങ്ങില്‍ കവിതകളവതരിപ്പിക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് മുദനകുടു ചിന്നസ്വാമി, സുഭാഷ് ചന്ദ്രന്‍, വീരാന്‍കുട്ടി, കെ ഇ എന്‍, സോമന്‍ കടലൂര്‍, കെ ടി സൂപ്പി തുടങ്ങി മുപ്പതിലധികം സാഹിത്യകാരന്മാര്‍ അതിഥികളാകും.

Latest