Ongoing News
അല്‍ മൗലിദുല്‍ അക്ബര്‍ 25ന്: വിശ്വാസികളെ സ്വീകരിക്കാൻ സജ്ജമായി ജാമിഉൽ ഫുതൂഹ്
സംഗമത്തിൻ്റെ തലേന്നാൾ മുതൽ എത്തുന്നവര്‍ക്കുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കും

കോഴിക്കോട് | ഈ മാസം 25ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന അല്‍മൗലിദുല്‍ അക്ബറിനെത്തുന്ന വിശ്വാസികളെ സ്വീകരിക്കാൻ സജ്ജരായി വളണ്ടിയര്‍മാര്‍. തിങ്കളാഴ്ച സുബഹി നിസ്‌കാരം മുതല്‍ നടക്കുന്ന സംഗമത്തിന് ഞായറാഴ്ച തന്നെ എത്തുന്നവര്‍ക്കും മറ്റും ആവശ്യമായ സജ്ജീകരണങ്ങളെല്ലാം ഒരുക്കാനാണ് വളണ്ടിയര്‍മാര്‍ തയ്യാറെടുക്കുന്നത്.
നോളജ് സിറ്റിയിലെയും മര്‍കസിലെയും ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമെ ജില്ലയിലെയും പരിസരത്തെയും നൂറുക്കണക്കിന് പ്രവര്‍ത്തകരുള്‍പ്പെടുന്നതാണ് വളണ്ടിയര്‍ വിഭാഗം. കഴിഞ്ഞ ദിവസം നടന്ന പ്രഥമ സംഗമത്തില്‍ സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാശിം ജീലാനി ഉദ്ഘാടനം ചെയ്തു. ജാഫര്‍ എലിക്കാട്, അലിക്കുഞ്ഞി ദാരിമി, മുഹമ്മദ് അലി സഖാഫി കാന്തപുരം, ജഫ്‌സല്‍ സംസാരിച്ചു. ഇര്‍ശാദ് നൂറാനി കരുവന്‍ പൊയില്‍ സ്വാഗതവും ശംവീല്‍ നൂറാനി നന്ദിയും പറഞ്ഞു.
---- facebook comment plugin here -----