Connect with us

FIRE

തിരുവല്ലയിൽ ആക്രിക്കടക്ക് തീപിടിച്ചു; മണിക്കൂറുകൾക്ക് ശേഷം തീയണച്ചു

രാവിലെ എട്ടോടെ തീയണച്ചു

Published

|

Last Updated

തിരുവല്ല | കവിയൂർ ഞാലിക്കണ്ടം എസ് ബി ഐക്ക് എതിർവശത്തുള്ള ആക്രി കടക്ക് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് തീ പിടിച്ചത്. പുലർച്ചെ 12.15ന് അഗ്നിശമന സേന ആരംഭിച്ച  രക്ഷാപ്രവർത്തനത്തിനൊടുവിൽ രാവിലെ എട്ടോടെ തീയണച്ചു.

ജില്ലാ ഫയർ ഓഫീസർ ബി എം പ്രതാപ് ചന്ദ്രൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം. തിരുവല്ല, ചങ്ങനാശ്ശേരി, മാവേലിക്കര, പത്തനംതിട്ട, റാന്നി, ചെങ്ങന്നൂർ എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നും പത്ത് ഫയർ എൻജിനുകൾ സംഭസ്ഥലത്ത് എത്തി.

Latest