Uae
മാസ്റ്റർ, വിസ കാർഡ് ഉടമകൾക്കുള്ള എയർപോർട്ട് ലോഞ്ച് സൗകര്യം മാറുന്നു
ലോഞ്ച് സൗകര്യം ലഭിക്കുന്നതിന്, ഓരോ സന്ദർശനത്തിനും മുമ്പുള്ള മൂന്ന് മാസത്തിനുള്ളിൽ കാർഡ് ഉടമകൾ ഏറ്റവും കുറഞ്ഞത് ഒരു യു എസ് ഡോളറിന്റെ അന്താരാഷ്ട്ര ഇടപാട് നടത്തിയിരിക്കണം.

ദുബൈ|മാസ്റ്റർകാർഡ്, വിസ കാർഡ് ഉടമകൾക്കുള്ള എയർപോർട്ട് ലോഞ്ച് സൗകര്യങ്ങളിൽ ജൂൺ ഒന്ന് മുതൽ സുപ്രധാന മാറ്റങ്ങൾ വരുന്നു. ലോഞ്ചുകൾ ഉപയോഗിക്കുന്നതിന് എല്ലാ കാർഡ് ഉടമകളും മാസ്റ്റർകാർഡ് ട്രാവൽ പാസ് അല്ലെങ്കിൽ വിസ എയർപോർട്ട് കമ്പാനിയൻ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. ഓരോ കാർഡ് ശ്രേണി അനുസരിച്ചും വാർഷിക ലോഞ്ച് സന്ദർശനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റിനം കാർഡ് ഉടമകൾക്ക് നാല് തവണയും വേൾഡ് കാർഡ് ഉടമകൾക്ക് എട്ട് തവണയും വേൾഡ് എലൈറ്റ് കാർഡ് ഉടമകൾക്ക് 14 തവണയും മാത്രമേ സൗജന്യമായി ലോഞ്ച് ഉപയോഗിക്കാൻ സാധിക്കൂ.
ലോഞ്ച് സൗകര്യം ലഭിക്കുന്നതിന്, ഓരോ സന്ദർശനത്തിനും മുമ്പുള്ള മൂന്ന് മാസത്തിനുള്ളിൽ കാർഡ് ഉടമകൾ ഏറ്റവും കുറഞ്ഞത് ഒരു യു എസ് ഡോളറിന്റെ അന്താരാഷ്ട്ര ഇടപാട് നടത്തിയിരിക്കണം. വിസ കാർഡ് ഉടമകൾക്ക് ഫിസിക്കൽ കാർഡ് കാണിക്കുന്നതിന് പകരം വിസ എയർപോർട്ട് കമ്പാനിയൻ ആപ്പ് വഴി ഡിജിറ്റൽ അംഗത്വം നിർബന്ധമാണ്. ലോഞ്ച് സന്ദർശനത്തിന് 35 ദിവസത്തിനുള്ളിൽ നിശ്ചിത തുക ചെലവഴിച്ചിരിക്കണം. പ്ലാറ്റിനം കാർഡ് ഉടമകൾക്ക് പരമാവധി ആറ് തവണയും സിഗ്‌നേച്ചർ കാർഡ് ഉടമകൾക്ക് പത്ത് തവണയും ഇൻഫിനിറ്റ് കാർഡ് ഉടമകൾക്ക് പരിധിയില്ലാതെയും ലോഞ്ച് ഉപയോഗിക്കാം. ലോഞ്ച് സൗകര്യം തടസ്സമില്ലാതെ ലഭിക്കുന്നതിന് യു എ ഇയിലെ യാത്രക്കാർ ഈ മാറ്റങ്ങൾ ശ്രദ്ധിക്കുകയും ആവശ്യമായ ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയും കാർഡ് രജിസ്റ്റർ ചെയ്യുകയും വേണം.
---- facebook comment plugin here -----