Connect with us

National

ഡൽഹിയിലെ വായു മലിനീകരണം; സോണിയ ഗാന്ധി തത്കാലം ജയ്പ്പൂരിലേക്ക് മാറും

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളതിനാൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട സ്ഥലത്തേക്ക് താൽക്കാലികമായി മാറ്റാൻ ഡോക്ടർമാർ സോണിയയോട് നിർദ്ദേശിച്ചിരുന്നു

Published

|

Last Updated

ന്യൂഡൽഹി | വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി തത്കാലം ജയ്പൂരിലേക്ക് മാറും. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നത് വരെ അവർ അവിടെ തുടരും. രണ്ട് മാസം മുമ്പാണ് സോണിയ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളതിനാൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട സ്ഥലത്തേക്ക് താൽക്കാലികമായി മാറ്റാൻ ഡോക്ടർമാർ സോണിയയോട് നിർദ്ദേശിച്ചിരുന്ന. വായു ഗുണനിലവാര സൂചിക ഡൽഹിയിൽ 375 ന് അടുത്താണ്. ഇത് തീവ്ര വിഭാത്തിൽപ്പെടുന്നു. എന്നാൽ ജയ്പ്പൂരിൽ മിതമായ അളവായ 72 ആണ് ഇപ്പോഴത്തെ വായുഗുണനിലവാര സൂചിക.

ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ റാലികളെ അഭിസംബോധന ചെയ്യുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബുധനാഴ്ച ഛത്തീസ്ഗഢിലേക്ക് പോകുന്നതിന് മുമ്പ് ചൊവ്വാഴ്ച രാത്രി ജയ്പൂരിൽ സോണിയാ ഗാന്ധിയെ സന്ദർശിക്കും. വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് ഷെഡ്യൂൾ ചെയ്ത റാലികൾ തുടരുകയും ചെയ്യും.

പനിയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് സെപ്തംബറിൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോണിയാ ഗാന്ധിയെ ഒരു ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യ്തിരുന്നു. ശ്വാസകോശ സംബന്ധ അസുഖങ്ങളെ തുടർന്ന് ഈ കഴിഞ്ഞ ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഡൽഹിയിലെ വായു മലിനീകരണ ബുദ്ധിമുട്ട് ഒഴിവാക്കാൻ മുൻ കോൺഗ്രസ് അധ്യക്ഷക്ക് മറ്റൊരു നഗരത്തിലേക്ക് മാറേണ്ടി വരുന്നത് ഇതാദ്യമല്ല. 2020 ലെ ശൈത്യകാലത്തും ഡോക്ടർമാരുടെ ഉപദേശപ്രകാരം സോണിയ ഗാന്ധി ഗോവയിലേക്ക് പോയിരുന്നു.

Latest