National
500 പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പുവെച്ച് എയര്‍ ഇന്ത്യ
എയര്‍ബസും എയര്‍ ഇന്ത്യയും ഇന്നലെയാണ് കരാറില്‍ ഒപ്പുവെച്ചത്.

ന്യൂഡല്‍ഹി| പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പുവെച്ച് എയര്‍ ഇന്ത്യ. 82 ലക്ഷം കോടിയിലധികം വിലമതിക്കുന്ന ഏകദേശം 500 പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലാണ് എയര്‍ ഇന്ത്യ ഒപ്പുവെച്ചത്. ഒരു പക്ഷേ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഓര്‍ഡറായിരിക്കാം ഇത്.
എയര്‍ബസും എയര്‍ ഇന്ത്യയും ഇന്നലെയാണ് കരാറില്‍ ഒപ്പുവെച്ചത്. ജനുവരി 27 ന് ബോയിംഗ് എയര്‍ലൈനുമായും കരാറില്‍ ഒപ്പുവെച്ചിരുന്നു. ഈ കരാറിനെ കുറിച്ച് എയര്‍ ഇന്ത്യയോ എയര്‍ബസോ പ്രതികരിച്ചിട്ടില്ല.
എയര്‍ ഇന്ത്യ 250 എയര്‍ബസ് വിമാനങ്ങളും, 210 സിംഗിള്‍-ഇടനാഴി എ320 വിമാനങ്ങളും 40 വൈഡ്‌ബോഡി എ350യും വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെ ഉടമസ്ഥതയില്‍ നിന്നും എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തിലാണ് പുതിയ കരാറുകള്‍.