National
ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു
ബാഹ്യ വൈദ്യുത സ്രോതസ്സ് വീണ്ടും തകരാറിലായതിനാല്‍ വിമാനം വീണ്ടും വൈകും.

ന്യൂഡല്‍ഹി | ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വൈകീട്ട് 5 മണിക്ക് ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ 2205-ാം നമ്പര്‍ വിമാനം സാങ്കേതിക തകരാര്‍ മൂലം രണ്ട് മണിക്കൂര്‍ വൈകി. വൈദ്യുതിയില്ലാതെ യാത്രക്കാര്‍ക്ക് 90 മിനിറ്റിലധികം വിമാനത്തില്‍ ഇരിക്കേണ്ടിവന്നു.
വൈദ്യുതി തകരാറാണ് കാരണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സാങ്കേതിക വിദഗ്ധരെത്തി തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തി.
രണ്ട് മണിക്കൂറോളം വിമാനത്തില്‍ കാത്തിരുന്ന യാത്രക്കാര്‍ അസ്വസ്ഥരായതിനെ തുടര്‍ന്ന് ചിലര്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങി. ജീവനക്കാര്‍ വീണ്ടും ഹാന്‍ഡ് ബാഗേജ് പരിശോധന നടത്തി. സാങ്കേതിക തകരാറുകള്‍ക്കിടയിലും കാബിന്‍ ക്രൂ യാത്രക്കാര്‍ക്ക് വെള്ളവും ലഘുഭക്ഷണവും നല്‍കിയെന്ന് അധികൃതര്‍ വ്യക്തമാക്കി. പൈലറ്റിന്റെ അവസാന അറിയിപ്പ് അനുസരിച്ച്, ബാഹ്യ വൈദ്യുത സ്രോതസ്സ് വീണ്ടും തകരാറിലായതിനാല്‍ വിമാനം വീണ്ടും വൈകും.