Connect with us

Air Force's MiG-21 crash

രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു

ജയ്‌സാല്‍മീറിലെ ഇന്ത്യ- പാക് അതിര്‍ത്തിയായ സുധാസിരി ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്

Published

|

Last Updated

ജയ്പൂര്‍ | രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. മിഗ് 21 യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. പൈലറ്റിനായി തിരച്ചില്‍ നടക്കുകയാണ്.

രാത്രി എട്ടരയോടെയാണ് സംഭവം. ജയ്‌സാല്‍മീറിലെ ഇന്ത്യ- പാക് അതിര്‍ത്തിയായ സുധാസിരി ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.