Air Force's MiG-21 crash
വ്യോമസേന വിമാനപകടം; പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു
ജയ്‌സാല്‍മീറിലെ ഇന്ത്യ- പാക് അതിര്‍ത്തിയായ സുധാസിരി ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്
ജയ്പൂര്‍ | രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വ്യോമസേന വിമാനം തകര്‍ന്ന സംഭവത്തില്‍ പൈലറ്റ് മരിച്ചു. വിംഗ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരണപ്പെട്ടത്. പടിഞ്ഞാറന്‍ സെക്ടറില്‍ പരിശീലന പറക്കലിനിടെയാണ് ദാരുണ സംഭവമെന്ന് വ്യോമസേന അറിയിച്ചു.
മിഗ് 21 യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. പരിശീലന പറക്കലായതിനാല്‍ പൈലറ്റ് മാത്രമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
രാത്രി എട്ടരയോടെയാണ് സംഭവം. ജയ്‌സാല്‍മീറിലെ ഇന്ത്യ- പാക് അതിര്‍ത്തിയായ സുധാസിരി ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.







