Connect with us

spy

സൈനിക രഹസ്യങ്ങൾ ചോര്‍ത്തിയ വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റില്‍

ദേവേന്ദ്ര കുമാര്‍ ശര്‍മയെയാണ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രതിരോധ സംവിധാനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും രഹസ്യവിവരങ്ങള്‍ വിദേശ രാജ്യത്തിന് ചോര്‍ത്തി നല്‍കിയ വ്യോമസേനാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി സുബ്രതോപാര്‍ക്കിലെ വ്യോമസേനാ ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ദേവേന്ദ്ര കുമാര്‍ ശര്‍മയെയാണ് അറസ്റ്റ് ചെയ്തത്.

പ്രതിരോധ സംവിധാനങ്ങളെയും വ്യോമസേനാ ഉദ്യോഗസ്ഥരെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായി കാണിച്ച് വ്യോമസേനാ അധികൃതര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. കമ്പ്യൂട്ടറില്‍ നിന്ന് തന്ത്രപരമായി വിരങ്ങളും രേഖകളും ഇയാള്‍ ചോര്‍ത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വിവരങ്ങള്‍ നല്‍കിയതിന് വിദേശ ഏജന്റില്‍ നിന്ന് ഇയാള്‍ പണം കൈപ്പറ്റിയതായും പറയുന്നു.

ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

Latest