Connect with us

ai camera

എ ഐ ക്യാമറ: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടിയെന്നു പ്രസാഡിയോ

സേഫ് കേരളയില്‍ ചെയ്തത് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട ജോലികളാണ്. ഏല്‍പിച്ച ജോലികള്‍ സമയത്ത് പൂര്‍ത്തിയാക്കി

Published

|

Last Updated

തിരുവനന്തപുരം | എ ഐ ക്യാമറയുടെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു പ്രസാഡിയോ കമ്പനി.

കമ്പനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. ലൈറ്റ് മാസ്റ്റര്‍ എംഡി ജയിംസ് പാലമുറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസാഡിയോ വ്യക്തമാക്കി. സേഫ് കേരളയില്‍ ചെയ്തത് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട ജോലികളാണ്. ഏല്‍പിച്ച ജോലികള്‍ സമയത്ത് പൂര്‍ത്തിയാക്കി.

കണ്‍സോര്‍ഷ്യം സൂം മീറ്റിംഗില്‍ പ്രസാഡിയോ ഡയറക്ടര്‍ രാംജിത്തിനൊപ്പം മറ്റൊരാള്‍ കൂടി പങ്കെടുത്തെന്ന് ലൈറ്റ് മാസ്റ്റര്‍ എംഡി ജെയിംസ് പാലമുറ്റം ന്യൂസ് അവറില്‍ ആരോപിച്ചിരുന്നു. അഭ്യുദയകാംക്ഷിയെന്നാണ് രാംജിത്ത് പറഞ്ഞതെന്നും പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്നുമായിരുന്നു ജെയിംസ് പാലമുറ്റം പറഞ്ഞത്. ഇതു മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവാണെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഇത്തരം ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണു കമ്പനിയുടെ നീക്കം.

 

 

Latest