Kozhikode
അഹ്ദലിയ്യ ആത്മീയ സംഗമം ഇന്ന് മർകസിൽ
നസ്വീഹത്തിനും പ്രാർഥനക്കും സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.

കോഴിക്കോട്|മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യ ഇന്ന് മർകസിൽ നടക്കും. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിക്കുന്ന സംഗമം വൈകുന്നേരം ഏഴിന് ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. നസ്വീഹത്തിനും പ്രാർഥനക്കും സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.
മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളും സാദത്തുക്കളും ജാമിഅ മർകസ് മുദരിസുമാരും ആത്മീയ സദസ്സുകൾക്ക് നേതൃത്വം നൽകും.
—
---- facebook comment plugin here -----