Kozhikode
മർകസിൽ ആഹ്ദലിയ്യ ആത്മീയ സമ്മേളനം നാളെ
പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം 7 മണിയോടെ ആരംഭിക്കും.

കാരന്തൂർ | മർകസിൽ മാസാന്ത ആത്മീയ സംഗമം ‘അഹ്ദലിയ്യ’ ശനിയാഴ്ച നടക്കും. പൊതുജനങ്ങളും മർകസ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും പങ്കെടുക്കുന്ന ചടങ്ങ് വൈകുന്നേരം 7 മണിയോടെ ആരംഭിക്കും.
സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, എ പി മുഹമ്മദ് മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ നേതൃത്വം നൽകും. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തും. ജാമിഅഃ മർകസ് ശരീഅഃത് കുല്ലിയ്യ, ഹിഫ്ള്, റൈഹാൻ വാലി, സൈതുൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മഹ് ളറത്തുൽ ബദ്‌രിയ മജ്‌ലിസിന് സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകും.
മർകസ് ഔദ്യോഗിക യൂട്യൂബ് ചാനലായ www.youtube.com/markazonline വഴി പ്രോഗ്രാം തത്സമയം സംപ്രേക്ഷണം ചെയ്യും.