Organisation
അഹ്ദലിയ്യയും അനുസ്മരണ സംഗമവും നാളെ(ശനി) മർകസിൽ
മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും.

കോഴിക്കോട്| മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യയും അനുസ്മരണ സംഗമവും നാളെ(ജനുവരി 04 ശനി) മർകസിൽ നടക്കും. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിക്കുന്ന ചടങ്ങ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ വൈകുന്നേരം 6: 30 ന് ആരംഭിക്കും.
മർകസിന്റെയും സുന്നി സംഘടനകളുടെയും നേതൃനിരയിൽ പ്രവർത്തിച്ച ഇമ്പിച്ചാലി മുസ്‌ലിയാർ, ഖാരിഅ് ഹസൻ മുസ്‌ലിയാർ, റെയിൻബോ അബ്ദുൽ ഹമീദ് ഹാജി എന്നിവരെ ചടങ്ങിൽ പ്രത്യേകം അനുസ്മരിക്കും. മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംഗമം ഉദ്ഘാടനം ചെയ്യും.ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. റജബ് മാസത്തിന്റെ പവിത്രതയും ജീവിത ക്രമീകരണവും എന്ന വിഷയത്തിൽ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പ്രഭാഷണം നിർവഹിക്കും.
ജാമിഅ മർകസ്, ഖുർആൻ അകാദമി, റൈഹാൻ വാലി തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിക്കുന്ന മതവിദ്യാർഥികളും ഖുർആൻ പഠിതാക്കളും അനാഥരും പങ്കെടുക്കുന്ന മഹ്ളറത്തുൽ ബദ്‌രിയ്യ-മൗലിദ് സദസ്സിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി നേതൃത്വം നൽകും.
കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, പി സി അബ്ദുല്ല ഫൈസി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുൽ ഗഫൂർ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, അബൂബക്കർ സഖാഫി പന്നൂർ, ഹനീഫ് സഖാഫി ആനമങ്ങാട്, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, ബശീർ സഖാഫികൈപ്പുറം, നൗശാദ് സഖാഫി കൂരാറ, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിക്കും.