Connect with us

National

ജി 20യില്‍ സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍; 21 മത് അംഗം

സ്ഥിരാംഗത്വം സ്വീകരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്റെ തലവനും യൂണിയന്‍ ഓഫ് കോമറോസിന്റെ പ്രസിഡന്റുമായ അസലി അസൗമാനിയെ ഡല്‍ഹിയില്‍ എത്തിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി |  ജി 20യില്‍ സ്ഥിരാംഗത്വം കരസ്ഥമാക്കി ആഫ്രിക്കന്‍ യൂണിയന്‍. ആഫിക്കന്‍ ഭൂഖണ്ഡത്തിലെ 55 രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ടതാണ് ആഫ്രിക്കന്‍ യൂണിയന്‍. ജി 20-യിലെ ഇരുപത്തിയൊന്നാമത്തെ അംഗമായി ആഫ്രിക്കന്‍ യൂണിയനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

കൊമറൂസിന്റെ പ്രസിഡന്റും ആഫ്രിക്കന്‍ യൂണിയന്റെ ചെയര്‍പേഴ്സനുമായ അസലി അസൗമാനിയാണ് ഇതിന്റെ ചെയര്‍പേഴ്സണ്‍. ജി20 കൂട്ടായ്മയിലേക്ക് ആഫിക്കന്‍ യൂണിയനെ ഉള്‍പ്പെടുത്തുന്നതോടെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാഷ്ട്രങ്ങള്‍ക്ക് വരും നാളുകളില്‍ വലിയ സാമ്പത്തികവളര്‍ച്ച ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. സ്ഥിരാംഗത്വം സ്വീകരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്റെ തലവനും യൂണിയന്‍ ഓഫ് കോമറോസിന്റെ പ്രസിഡന്റുമായ അസലി അസൗമാനിയെ ഡല്‍ഹിയില്‍ എത്തിയിരുന്നു.

വരള്‍ച്ച, പ്രളയം, സായുധകലാപങ്ങള്‍, ഭക്ഷ്യക്ഷാമം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെയാണ് ആഫ്രിക്കന്‍ യൂനിയനിലെ പല രാജ്യങ്ങളും കടന്നു പോകുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങളുടെ സംസ്‌കരണം നടക്കുന്നത് പാശ്ചാത്യനാടുകളിലാണ്. ജി20 പോലുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നപക്ഷം ജി 20 രാഷ്ട്രങ്ങള്‍ ആഫ്രിക്കയില്‍ നിക്ഷേപമിറക്കുമെന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ അവിടെത്തന്നെ സംസ്‌കരിക്കപ്പെടുമെന്നുമാണ് പ്രതീക്ഷ.

യൂറോപ്പിലേക്കുള്ള ആഫ്രിക്കന്‍ വംശജരുടെ അനധികൃത കുടിയേറ്റത്തിനും പരിഹാരം കണ്ടെത്താന്‍ ജി20-യിലേക്കുള്ള പ്രവേശനം സാധ്യമാകുമെന്നാണ് അസലി അസൗമാനി കരുതുന്നത്. തങ്ങളുടെ ജനതയ്ക്കാവശ്യമായ തൊഴിലുകള്‍ അവിടെ തന്നെ സൃഷ്ടിക്കുകവഴി അനധികൃത കുടിയേറ്റം ഒഴിവാക്കാനാകും. അതിനായി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തങ്ങളുടെ യുവാക്കള്‍ക്കായി തൊഴില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അസൗമാനി ആവശ്യപ്പെുന്നു.

 

---- facebook comment plugin here -----

Latest