Connect with us

Kerala

അടൂരിലെ ഷെഹനയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ

തിങ്കളാഴ്ച രാത്രി ഏഴോടെയാണ് ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഷെഹനയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്

Published

|

Last Updated

പത്തനംതിട്ട| അടൂരിലെ ഷെഹനയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി. ഏഴംകുളം സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. മരിക്കുന്നതിന് മുന്‍പ് അരുണ്‍ ഷെഹനയെ മര്‍ദിച്ചതായി കണ്ടെത്തിയിരുന്നു. അരുണിന്റെ ആക്രമണമാണ് ആത്മഹത്യക്ക് കാരണം.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഷെഹനയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സ്റ്റെയര്‍ കെയ്സിന്റെ പിടിയില്‍ ഷാളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് ഷെഹന. മരണ സമയത്ത് വീട്ടിലുണ്ടായിരുന്ന അരുണിനെ അന്നുതന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഷെഹനയുടെ വീട്ടില്‍ നിന്നും ബഹളം കേട്ട് അയല്‍വാസികള്‍ അടൂര്‍ നഗരസഭാ കൗണ്‍സിലര്‍ നശ്മല്‍ കാവിളയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നശ്മല്‍ എത്തി വീടിനകത്തുണ്ടായിരുന്ന യുവാവിനോട് കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. കതക് തുറന്നപ്പോള്‍ സ്റ്റെയര്‍ കെയ്സിന്റെ പിടിയില്‍ ഷാളില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ ഷെഹനെ കാണുകയായിരുന്നു.

Also Readഷെഹനയുടേത് തൂങ്ങിമരണം: പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത് സുഹൃത്തുക്കളുമൊത്ത് മൊബൈല്‍ ഫോണിലെടുത്ത ഫോട്ടോയെ ചൊല്ലി താനും ഷെഹനയുമായി തര്‍ക്കമുണ്ടായെന്നും ഇതിനിടെ ഷെഹന മുറിക്ക് പുറത്തേക്കുപോയെന്നും പിന്നീട് ശബ്ദം കേട്ട് ചെന്നുനോക്കുമ്പോള്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടതെന്നുമാണ് യുവാവ് പോലീസിന് നല്‍കിയ മൊഴി.

Content Highlights:
The police arrested Arun from Ezhamkulam on charges of abetting the suicide of his female friend Shehna in Adoor. Investigation revealed that Arun physically assaulted Shehna prior to her death following a dispute over mobile phone photos. Shehna was found hanging inside her house on Monday evening.

Latest