Kerala
പ്രിയദര്‍ശിനി സ്ത്രീകളുടെ കുടുംബ ബജറ്റിനെ മാറ്റി മറിച്ചു, പദ്ധതിയില്‍ സര്‍ക്കാറിന് പൂര്‍ണ്ണ തൃപ്തി; മന്ത്രി സി പി ജോണ്‍
സംസ്ഥാനത്തെ ഗതാഗത മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള പുതിയ ഗതാഗത നയം ഉടന്‍ പ്രഖ്യാപിക്കും
തിരുവനന്തപുരം| പ്രിയദര്‍ശിനി പദ്ധതി ഒരു മാസം പിന്നിടുമ്പോള്‍ സര്‍ക്കാറിന് പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി സി പി ജോണ്‍. മറ്റൊരു സര്‍ക്കാര്‍ പദ്ധതിയും ജനങ്ങള്‍ ഇത്രയും സന്തോഷത്തോടെ ഈ അടുത്ത കാലത്തൊന്നും ഏറ്റെടുത്തിട്ടില്ല. പദ്ധതി സ്ത്രീകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയെന്നും മന്ത്രി പറഞ്ഞു. പദ്ധതി സ്ത്രീകളുടെ കുടുംബ ബജറ്റിനെ തന്നെ മാറ്റി മറിച്ചുവെന്നും പൊതുജനങ്ങള്‍ പദ്ധതിയെ ഇരു കൈയും നീട്ടി സ്വീകരിച്ചതിനൊപ്പം പ്രതിപക്ഷവും പദ്ധതി അംഗീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രിയദര്‍ശിനി പദ്ധതി നിലവില്‍ മറ്റ് ബസുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയില്ല. സംസ്ഥാനത്തെ ഗതാഗത മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള പുതിയ ഗതാഗത നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും ഗതാഗതമന്ത്രി സി പി ജോണ്‍ വ്യക്തമാക്കി.
Content Highlights:
Transport Minister C P John expressed complete satisfaction as the Priyadarshini scheme completed one month. He stated that the project has positively transformed women’s lives and family budgets across the state. The minister also announced that a comprehensive new transport policy will be declared soon.




