Connect with us

Kerala

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം; ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു

കുപ്പിചില്ലുകൊണ്ട് കൈ മുറിഞ്ഞതിനെ തുടര്‍ന്നാണ് ഒമ്പതുവയസ്സുകാരനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

Published

|

Last Updated

കോഴിക്കോട്| ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടര്‍ന്നെന്ന് കുടുംബം. കൊയിലാണ്ടി കുന്നത്തറ സ്വദേശി സനല്‍ രാജിന്റെ മകന്റെ ഇടതുകൈയിലെ വിരലിന്റെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്.

ഫെബ്രുവരി 15 നാണ് സംഭവം. കുപ്പിചില്ലുകൊണ്ട് കൈ മുറിഞ്ഞതിനെ തുടര്‍ന്നാണ് ഒമ്പതുവയസ്സുകാരനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്ന് അന്നുതന്നെ മുറിവ് തുന്നികെട്ടിയിരുന്നു. പിന്നീട് തുന്നല്‍ എടുക്കാന്‍ എത്തിയപ്പോഴാണ് കുട്ടിയുടെ വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി അറിയുന്നത്.

ചലനവള്ളി പൊട്ടിയതാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്നാണ് മകന് ചലനശേഷി നഷ്ടപ്പെട്ടതെന്നും ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Content Highlights:
A family has alleged severe medical negligence at Koyilandy Taluk Hospital after a nine-year-old boy lost mobility in his finger. The child was treated for a glass cut wound on February 15. The parents demanded strict action against the doctors responsible for the permanent damage.

Latest