Kerala
സ്‌കൂട്ടർ മറിഞ്ഞ് അപകടം; വണ്ടിയോടിച്ച ഭര്‍ത്താവിനെതിരെ കേസുകൊടുത്ത് ഭാര്യ
സ്‌കൂട്ടര്‍ അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കിയെന്ന് ആരോപിച്ചാണ് കേസ് കൊടുത്തത്.
കൊച്ചി| എറണാകുളം കിഴക്കമ്പലത്ത് സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് പരുക്കേറ്റ ഭാര്യ ഭര്‍ത്താവിനെതിരെ കേസുകൊടുത്തു. ഭര്‍ത്താവ് യുസുഫിനെതിരെ വെങ്ങോല അറയ്ക്കപ്പടി സ്വദേശി സൈനബയാണ് കേസ്‌കൊടുത്തത്. സ്‌കൂട്ടര്‍ അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കിയെന്ന് ആരോപിച്ചാണ് കേസ് കൊടുത്തത്.
കഴിഞ്ഞ ഏപ്രില്‍ 16ന് ഭര്‍ത്താവ് ഓടിച്ച സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ചീനിക്കുഴി റബര്‍ പാര്‍ക്ക് റോഡിലെ എടിഎം കൗണ്ടറിന് സമീപമുള്ള ഹമ്പില്‍ കയറിയപ്പോള്‍ വാഹനം നിയന്ത്രണം നഷ്ടപ്പെടുകയും സൈനബ റോഡിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചതിനെ തുടര്‍ന്നാണ് അപകടമെന്നും മുഖത്ത് ഗുരുതര പരുക്കേറ്റെന്നും സൈനബയുടെ പരാതിയില്‍ പറയുന്നു.
Content Highlights:
A woman filed a case against her husband for negligent riding after falling off his scooter in Kizhakambalam. The complainant, Sainaba, suffered facial injuries when the vehicle hit a speed breaker. The incident occurred on April 16 at the Cheenikkuzhi Rubber Park road.



