National
സെന്‍സെക്സ് 483 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 24,200 കടന്നു
ശ്രീറാം ഫിനാന്‍സ്, ബജാജ് ഫിനാന്‍സ്, ആക്സിസ് ബേങ്ക് എന്നിവ രണ്ട് ശതമാനത്തിലധികം നേട്ടത്തോടെ മുന്‍നിരയില്‍
മുംബൈ| ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് ഉയര്‍ന്ന നിലയില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 483 പോയിന്റ് (0.63%) ഉയര്‍ന്ന് 77,538.60ല്‍ വ്യാപാരം നടത്തിയപ്പോള്‍ നിഫ്റ്റി 0.63 ശതമാനം ഉയര്‍ന്ന് 24,203.40ല്‍ എത്തി.
നിഫ്റ്റി 50 സൂചികയിലെ ഓഹരികളില്‍ ശ്രീറാം ഫിനാന്‍സ്, ബജാജ് ഫിനാന്‍സ്, ആക്സിസ് ബേങ്ക് എന്നിവ രണ്ട് ശതമാനത്തിലധികം നേട്ടത്തോടെ മുന്‍നിരയില്‍ തുടര്‍ന്നു. അതേസമയം, എച്ച്ഡിഎഫ്സി ബേങ്ക്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ ഏകദേശം ഒരു ശതമാനം ഇടിവോടെ പിന്നിലായി.
നിഫ്റ്റി സ്മോള്‍ ക്യാപ് സൂചിക 0.39 ശതമാനവും നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.39 ശതമാനവും ഉയര്‍ന്നു. മേഖലാ സൂചികകളില്‍, നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റല്‍ എന്നീ സൂചികകള്‍ യഥാക്രമം 0.52 ശതമാനവും 0.09 ശതമാനവും ഇടിഞ്ഞു.
Content Highlights:
The Indian share market opened on a positive note today with the Sensex rising over 483 points. Nifty also climbed significantly to cross the 24200 mark during early trade. Shriram Finance and Bajaj Finance led the gains while HDFC Bank saw a minor decline.



