Connect with us

Kerala

മൂന്ന് കോടി നല്‍കിയാല്‍ മന്ത്രിയാക്കാം; വയനാട് എംപിയുടെ ഓഫീസില്‍ നിന്നെന്ന പേരില്‍ എലത്തൂര്‍ എംഎല്‍എക്ക് അജ്ഞാതന്റെ ഫോണ്‍ സന്ദേശം

സംഭവത്തില്‍ എംഎല്‍എ പോലീസില്‍ പരാതി നല്‍കി.

Published

|

Last Updated

കോഴിക്കോട്| പണം തന്നാല്‍ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ഫോണ്‍ സന്ദേശം. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകും. മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നായിരുന്നു ഫോണ്‍ സന്ദേശം. വയനാട് എംപിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. സംഭവത്തില്‍ എംഎല്‍എ പോലീസില്‍ പരാതി നല്‍കി.

ഈ മാസം 6നാണ് വിദ്യാ ബാലകൃഷ്ണന് വാട്സാപ്പ് കോള്‍ വന്നത്. വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്നും രാജ്കുമാര്‍ എന്നാണ് തന്റെ പേരെന്നുമാണ് തട്ടിപ്പുകാരന്‍ പറഞ്ഞത്. കേരളത്തിലെ ഒരു എംപിയാണ് ഫോണ്‍ നമ്പര്‍ തന്നതെന്നും തട്ടിപ്പുകാരന്‍ പറഞ്ഞു. തട്ടിപ്പ് മനസിലാക്കിയ എംഎല്‍എ പണം തരാമെന്ന് സമ്മതിക്കുകയും ചെയ്തു.

തുടര്‍ന്ന് നമ്പര്‍ നല്‍കി എന്ന് തട്ടിപ്പുകാരന്‍ പറഞ്ഞ എംപിയെ വിദ്യാ ബാലകൃഷ്ണന്‍ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. എഐസിസി ആസ്ഥാനത്തുനിന്നാണെന്നു പറഞ്ഞ് ഒരാള്‍ തന്നെ ബന്ധപ്പെട്ടെന്നും ജില്ലയിലെ രണ്ട് എംഎല്‍എമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു എന്നും എംപി വിദ്യാ ബാലകൃഷ്ണനോട് പറഞ്ഞു.

പിന്നീട് ഇരുവരും വയനാട് എം പിയുടെ ഓഫീസുമായി ബന്ധപെട്ടു. ഓഫീസില്‍ നിന്ന് ആരും ഫോണ്‍ വിളിച്ചിട്ടില്ലെന്ന് അറിയിച്ചതോടെ ഈ മാസം 11ന് എം എല്‍ എ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്ന് സൈബര്‍ സെല്‍ അധികൃതര്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Content Highlights:
Elathur MLA Vijaya Balakrishnan received a fraudulent WhatsApp call offering a minister post in exchange for 3 crore rupees. The caller falsely claimed to be from Wayanad MP Priyanka Gandhi’s office. Following a verification with the MP office, the MLA filed a complaint with the cyber cell.

 

---- facebook comment plugin here -----

Latest