Connect with us

Eduline

പത്താം ക്ലാസ്സുണ്ടോ,ഡിപ്ലോമ പഠിക്കാം

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി

Published

|

Last Updated

കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജിയുടെ അസമിലെ ശിവസാഗർ ക്യാമ്പസ് 2026-27 അധ്യയന വർഷത്തെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പെട്രോളിയം, മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഫയർ ആൻഡ് സേഫ്റ്റി, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ തുടങ്ങി വ്യവസായ ആവശ്യകതകൾ മുൻനിർത്തിയുള്ള കോഴ്‌സുകളാണുള്ളത്. ഓരോ കോഴ്‌സിലും 80 സീറ്റുകൾ വീതം.

കോഴ്‌സുകൾ

  • ഡിപ്ലോമ ഇൻ പെട്രോളിയം എൻജിനീയറിംഗ്
  • ഡിപ്ലോമ ഇൻ കെമിക്കൽ എൻജിനീയറിംഗ്
  • ഡിപ്ലോമ ഇൻ മെക്കാനിക്കൽ എൻജിനീയറിംഗ്
  • ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിംഗ്
  • ഡിപ്ലോമ ഇൻ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ്
  • ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിംഗ്

പത്താം ക്ലാസ്സോ തത്തുല്യ പരീക്ഷയോ വിജയിച്ചവർക്ക് അപേക്ഷിക്കാം. ഗണിതവും ശാസ്ത്രവും നിർബന്ധ വിഷയങ്ങളായിരിക്കണം. ജനറൽ/ ഒ ബി സി/ ഇ ഡബ്ല്യു എസ് വിഭാഗക്കാർക്ക് 60 ശതമാനം മാർക്കും എസ് സി/ എസ് ടി/ ഭിന്നശേഷിക്കാർക്ക് 55 ശതമാനം മാർക്കും വേണം. ഗണിതത്തിലും ശാസ്ത്രത്തിലും വ്യക്തിഗതമായി കുറഞ്ഞത് 50 ശതമാനം മാർക്കുണ്ടായിരിക്കണം.

പത്താം ക്ലാസ്സ് ബോർഡ് പരീക്ഷയിൽ 95 ശതമാനമോ അതിലധികമോ മാർക്കുള്ള വിദ്യാർഥികൾക്ക് 100 ശതമാനം ട്യൂഷൻ ഫീസ് ഇളവ് ലഭിക്കും.

RGIPT Diploma Admission Test (DAT-2026)ലെ മെറിറ്റ് അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഒഴിവുള്ള സീറ്റുകൾ ഉണ്ടെങ്കിൽ പത്താം ക്ലാസ്സ് മാർക്കിന്റെ അടിസ്ഥാനത്തിലും പ്രവേശനം നൽകും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം (https://www.rgipt.ac.in/Diploma-Admission-2026-27/) സന്ദർശിക്കുക.

Content Highlights:
The Rajiv Gandhi Institute of Petroleum Technology in Assam has invited applications for its 2026-27 diploma programs. Courses offered include Petroleum, Chemical, Mechanical, and Fire and Safety engineering. Admission is based on the RGIPT Diploma Admission Test or tenth-grade board merit.

Latest